ഭാര്യാമാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

New Update

publive-image

Advertisment

മുംബൈ: ഭാര്യയുടെ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈ വിലേ പാര്‍ലേ ഈസ്റ്റിലാണ് ദാരുണസംഭവം. പ്രതിയെ സെപ്റ്റംബര്‍ 14വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലയില്‍ ടൈല്‍ ഉപയോഗിച്ച് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി.

പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ആറ് ദിവസം മുമ്പാണ് സംഭവം നടന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 ചുമത്തി. മാലപൊട്ടിക്കല്‍ കേസില്‍ ജയിലിലായ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്.

ജയിലില്‍ നിന്നിറങ്ങി ഭാര്യ അന്വേഷിച്ചപ്പോള്‍ അവര്‍ മറ്റൊരു വിവാഹം കഴിച്ച് ഗര്‍ഭിണിയാണെന്നറിഞ്ഞു. ഭാര്യയോട് നിലവിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല.

ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയും പുതിയ ഭര്‍ത്താവും വീടുമാറി. വീട്ടില്‍ യുവതിയുടെ അമ്മയും താമസിച്ചിരുന്നു. ഭാര്യയെ അന്വേഷിച്ചെത്തിയ ഇയാള്‍ ഭാര്യാമാതാവിനോട് വിവരം തിരക്കിയെങ്കിലും അവര്‍ മറുപടി നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പുണെയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

NEWS
Advertisment