യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചു: പ്രതിക്കായി അന്വേഷണം ഊർജ്ജിതം

New Update

publive-image

മുംബൈ : യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതം. സമൂഹമാദ്ധ്യമങ്ങളിൽ യുവതിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ചത്. പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പ്രതികാരമായിട്ടാണ് പ്രതിയുടെ ഈ ക്രൂരത.

Advertisment

ദിലീപ് ജയൻ എന്ന 45 കാരനെയാണ് പോലീസ് തിരയുന്നത്. വിരാർ സ്വദേശിനിയായ 29 കാരി ആണ് അതിക്രമത്തിന് ഇരയായത്. ഒരു വർഷം മുൻപ് യുവതി പ്രതി ദിലീപ് ജെയ്‌നുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതോടെ സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടു.

യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചാണ് പ്രതി അക്കൗണ്ടുകൾ നിർമ്മിച്ചത്. ഫോൺ നമ്പറും ഇതിന്റെ കൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഫോണിലേക്ക് നിരന്തരം കോളുകൾ വന്നതോടെയാണ് യുവതി വിവരം അറിയുന്നത്.

പ്രതി കേസ് പിൻവലിക്കാനായി യുവതിയെയും കുടുംബത്തെയും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിത്യസ്ത നമ്പറുകളിൽ നിന്നായിട്ടാണ് ഭീഷണി വരുന്നത്.ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്.

NEWS
Advertisment