ഭീഷണികളിൽ തളരില്ല, സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വാങ്കഡെ അതിസമർത്ഥൻ ; ഭാര്യ ക്രാന്തി റെഡ്കറെ

New Update

publive-image

മുംബൈ : ലഹരിപാര്‍ട്ടിയ്‌ക്കിടയില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ അജ്ഞാതര്‍ നിരീക്ഷിക്കുന്നതായുള്ള സംശയം അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരം ഭീഷണികളിലൊന്നും വാങ്കഡെ തളരില്ലെന്ന സൂചനയാണ് ഭാര്യയും, മറാത്തി നടിയുമായ ക്രാന്തി റെഡ്കറെ നൽകുന്നത്.

Advertisment

സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വാങ്കഡെ അതിസമർത്ഥനാണെന്നാണ് ക്രാന്തി റെഡ്കറെ പറയുന്നത്. നമ്മുടെ ചരിത്രനേതാക്കളെ കുറിച്ച് അദ്ദേഹത്തിന് നല്ല അറിവാണ്. വ്യത്യസ്ത ലോക നേതാക്കളെ വായിച്ചാണ് അദ്ദേഹം വളർന്നത്. – ക്രാന്തി റെഡ്കറെ പറഞ്ഞു.

സമീറിന്റെ പിതാവ് ഡ്യാൻഡിയോ വാങ്കഡെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിലോ സമീർ തന്റെ പിതാവിനെയാണ് സമീപിക്കുന്നത്. അദ്ദേഹമാണ് തന്റെ ഭർത്താവിന്റെ കരിയറിലെ വഴികാട്ടിയെന്നും ക്രാന്തി റെഡ്കർ കൂട്ടിച്ചേർത്തു.

NEWS
Advertisment