ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത് ശ്രദ്ധ ആകർഷിക്കാനും ചിത്രങ്ങളെടുക്കാനും: വിവാദ പരാമർശവുമായി ഉദ്ധവ് താക്കറെ

New Update

publive-image

മുംബൈ: ആഡംബര കപ്പലിൽ നടന്ന ലഹരി ഇടപാട് തകർത്തെറിഞ്ഞ എൻസിബിയുടെ നടപടിയെ വിമർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ബഹളമുണ്ടാക്കി ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എൻസിബി ആകെ ചെയ്യുന്നത് സെലിബ്രിറ്റികളെ പിടിക്കുകമാത്രമാണ്.

Advertisment

എന്നിട്ട് ചിത്രങ്ങളെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യും. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിലാണ് ഉദ്ധവിന്റെ പ്രതികരണം. ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളും സെലിബ്രിറ്റിയുടെ പിന്നാലെ പോകുകയാണ്. കഴിഞ്ഞ ദിവസം വിപണിയിൽ 150 കോടി മൂല്യം മയക്കുമരുന്നാണ് സംസ്ഥാനത്ത് പിടികൂടിയതെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

മഹാരാഷ്‌ട്രയിൽ ലഹരി കടത്തും ഉപയോഗവും കൂടുകയാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. മഹാാഷ്‌ട്രയെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഉദ്ധവ് വിശദീകരിച്ചു.

മഹാരാഷ്‌ട്ര മയക്കുമരുന്നിന്റെ ഹബ്ബാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് നിരവധി മയക്കുമരുന്ന് കേസുകൾ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അറസ്റ്റിലാവുകയും വിചാരണ നേരിടുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് എൻസിബി അറിയിച്ചത്. ആര്യനൊപ്പം കപ്പലിൽ ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് സുഹൃത്ത് അർബാസ് സമ്മതിച്ചിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ലഹരി ഉപയോഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ ഈ മാസം 20ന് പരിഗണിക്കും.

NEWS
Advertisment