ഹൈക്കോടതിയെ സമീപിച്ച് ആര്യൻ; അഞ്ചാമത്തെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

New Update

publive-image

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പ്രത്യേക എൻഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. ജസ്റ്റിസ് നിതിൻ സാമ്പർ അപേക്ഷ പരിഗണിക്കും.

Advertisment

ആര്യനോടൊപ്പം അറസ്റ്റിലായ മുൻമുൻ ധമേച്ചയും ജാമ്യാപേക്ഷ സമർപ്പിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്യനെ കൂടാതെ മുൻമുൻ ധമേച്ചയുടെയും അർബാസ് മെർച്ചന്റിന്റേയും ജാമ്യാപേക്ഷ എൻഡിപിഎസ് കോടതി ഇന്നലെ തള്ളിയിരുന്നു. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

ആര്യന് ജാമ്യം നൽകുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകൾ നശിപ്പിച്ചേക്കാമെന്നും ഹർജി എതിർത്ത എൻസിബി കോടതിയിൽ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യൻ ലഹരി ഇടപാടുകൾ നടത്തിയതായി സൂചിപ്പിക്കുന്ന ചാറ്റുകളും എൻസിബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

NEWS
Advertisment