ആര്യൻ ഖാനെ ഡീ അഡീക്ഷൻ സെന്ററിലേയ്‌ക്ക് അയക്കണം; കേന്ദ്രമന്ത്രി മന്ത്രി രാംദാസ് അതാവലെ

New Update

publive-image

മുംബൈ ; ആര്യൻ ഖാനെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്‌ക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. എൻസിബിയുടെ നിലവിലുള്ള അന്വേഷണത്തെ അഭിമുഖീകരിക്കുന്നതിന് പകരം ആര്യൻ ഖാനെ മാറ്റിയെടുക്കാനാണ് ഷാരൂഖ് ഖാൻ ശ്രമിക്കേണ്ടതെന്നും അതാവലെ പറഞ്ഞു.

Advertisment

ആര്യൻ ഖാനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റണമെന്നാണ് ഷാരൂഖ് ഖാനോടുള്ള തന്റെ അഭ്യർത്ഥന. ആര്യൻ ഖാനെ 1-2 മാസത്തേക്ക് ഒരു മയക്കുമരുന്ന് ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കണം, ഇത് ആര്യനെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കും. ആര്യൻ ഖാന്റെ മയക്കുമരുന്ന് ആസക്തിയിൽ നിന്ന് മോചനം നേടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാനെയും അർബാസ് മർച്ചന്റിനെയും മുംബൈയിലെ ആർതർ റോഡ് ജയിലിലാണു പാർപ്പിച്ചിട്ടുള്ളത് . കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാനുമായുള്ള വാട്സാപ് ചാറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻസിബി അനന്യയോടു ചോദിച്ചറിഞ്ഞത്

NEWS
Advertisment