New Update
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായെങ്കിലും ജാമ്യം കിട്ടിയ കൂട്ട് പ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല.
Advertisment
ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു. അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല.
മധ്യപ്രദേശ് സ്വദേശിനിയായ മുൻ മുൻ ധമേച്ചയ്ക്ക് ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് തടസമായത്. ഇക്കാര്യത്തിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി എതിർക്കുകയായിരുന്നു. ഇനിയുള്ള ദിനങ്ങളിൽ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.