ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുന്നതിന് മുൻപേ അനുഗ്രഹം തേടി കള്ളൻ; വീഡിയോ വൈറൽ

New Update

publive-image

Advertisment

മുംബൈ: വിഗ്രഹം തൊട്ടുവന്ദിച്ച് ക്ഷേത്രത്തിലെ പണപ്പെട്ടി മോഷ്ടിച്ച് കള്ളൻ.മോഷണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിൽ ഖോപതിലെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം.

പൂജാരിയില്ലാത്ത സമയത്താണ്‌ സംഭവം നടന്നത്. പൂജാരി പുറത്തു പോയി വന്ന ശേഷം ഭണ്ഡാരപ്പെട്ടി കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രം മേൽനോട്ടക്കാരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായി.

നവംബർ ഒന്നിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് കള്ളൻ അകത്തുകടന്നു. ഇതിന് ശേഷം പരിസരമൊക്കെ ചുറ്റികണ്ട് വിഗ്രഹത്തിന്റെയും മറ്റും ഫോട്ടോയെടുത്തു. ഇതിന് പിന്നാലെ വിഗ്രഹം തൊട്ട് വന്ദിക്കുകയും വണങ്ങുകയും ചെയ്തു. ഇതിന് ശേഷമാണ് പണപ്പെട്ടി മോഷ്ടിക്കുന്നത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

NEWS
Advertisment