മഹാരാഷ്‌ട്രയിൽ കടയുടമയെ കവർച്ചക്കെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി; കടയുടമയെ വാളുപയോഗിച്ച് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ

New Update

publive-image

മുംബൈ: മഹാരാഷ്‌ട്രയിൽ കടയുടമയെ കവർച്ചക്കെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ബുൽധാന ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കടയുടമയെ വാളുപയോഗിച്ച് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമാണ്.

Advertisment

ചിക്കിലി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് സ്ഥാപനത്തിലെ ഉടമയാണ് മോഷ്ടാക്കളുടെ ഇരയായത്. രാത്രിയായതോടെ വ്യാപാര ഇടപാടുകൾ അവസാനിപ്പിച്ച ‘ആനന്ദ് ഇലക്ട്രോണിക്‌സിന്റെ’ ഉടമ കമലേഷ് പോപാത് കടപൂട്ടി ഇറങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് മുഖംമൂടി ധരിച്ച രണ്ട് പേർ അതിക്രമിച്ച് കയറിയത്.

സംഘത്തെ കായികമായി നേരിടാൻ കമലേഷ് ശ്രമം നടത്തിയെങ്കിലും ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കടയിലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള പല വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയി. സംഘം ബൈക്കിലാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മറ്റ് കടയുടമകളും ഈ സംഭവത്തോടെ തീർത്തും പരിഭ്രാന്തരാണെന്ന് പോലീസ് അറിയിച്ചു.

Advertisment