New Update
Advertisment
മുംബൈ: ജോഗേശ്വരി റെയിൽവേ യാർഡിൽ തലയറുത്തുമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തി. ബോറിവലി റെയിൽവേ പൊലീസാണ് ചൊവ്വാഴ്ച രാവിലെ 25 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
രാം മന്ദിർ റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷൻ മാസ്റ്റർ മൃതദേഹം കാണുകയും ഉടൻ റെയിൽവേ സംരക്ഷണ സേനയെയും (ആർഎഫ്പി) ജിആർപി ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ആർപിഎഫിലെയും ജിആർപിയിലെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലം സന്ദർശിച്ചു. നിലവിൽ ഇത് കൊലപാതകമാണോ എന്ന് പറയാൻ കഴിയില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.