മനോജ് നായര്‍
Updated On
New Update
/sathyam/media/post_attachments/UfhacgQzE84ruK71GoXL.jpg)
മുംബൈ:പെട്രോൾ, ഡീസൽ, പാചക വാതക വില ക്രമാതീതമായി വർധിക്കുന്നതിനെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മാര്‍ച്ചും പ്രതിഷേധ യോഗവും നടത്തി. ഗിർഗാവ് ചോപ്പാട്ടി (Chowpatty) യിൽ തുടങ്ങി ഓഗസ്റ്റ് ക്രാന്തി മൈദാൻ വരെ നടത്തിയ മാർച്ചിലും പ്രതിഷേധ യോഗത്തിലും ആയിരങ്ങൾ അണിനിരന്നു.
Advertisment
പാർട്ടിയുടെ ‘മെഹൻഗായ് മുക്ത് ഭാരത്’ കാമ്പയിന് കീഴിൽ നടത്തിയ പ്രതിഷേധത്തിന് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെയുടെ നേത്യത്വത്തിൽ പാർലമെൻറ്ററി പാർട്ടി നേതാവും
റവന്യൂ വകുപ്പ് മന്ത്രി ബാലാ സാഹിബ് തോറാട്ടും സംസ്ഥാനമന്ത്രിമാരും നിരവധി കോൺഗ്രസ് സംസ്ഥാന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us