മുംബൈ മലയാളം മിഷൻ ദശവൽസര ആഘോഷം ഏപ്രില്‍ 24 ന്; ആശംസകൾ നേര്‍ന്ന് മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജോ തോമസ്

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

മുംബൈ: മലയാളം മിഷൻ മുംബൈയിൽ അതിന്റെ മഹത്തായ 10 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. മാതൃഭാഷയെ അറിയാനും അറിയിക്കാനും പഠിക്കാനും പഠിപ്പിക്കാനും ആയി മലയാളഭാഷാ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അടക്കമുള്ള ഒരു വലിയ സമൂഹം തുടർച്ചയായി നടത്തിയ അധ്വാനത്തിന് പത്തുവർഷങ്ങൾ ആണ് നമ്മൾ പിന്നിട്ടത്. ഈ മഹത്തായ നേട്ടത്തിൽ മുംബൈയുടെ സാമൂഹിക ലോകം തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നതായി മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

Advertisment

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി ഉമ്മൻ ചാണ്ടി സര്‍ക്കാരാണ് ഒരു പതിറ്റാണ്ടു മുമ്പ് മലയാളംമിഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്. മുംബൈ മലയാളികള്‍ അന്ന് വളരെ ആവേശത്തോടെ മലയാളം മിഷന്‍ പ്രവർത്തനങ്ങള്‍ മുംബൈയില്‍ ഏറ്റെടുത്തത് ആരും മറന്നിട്ടുണ്ടാവില്ല.

കേരളാ സർക്കാർ മലയാളം മിഷൻ മുംബൈയിൽ ആരംഭിച്ച അവസരത്തിൽ 6400 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നത് മുംബൈയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മന്ത്രി കെ.സി ജോസഫ് പ്രത്യകം ചൂണ്ടി കാട്ടി അഭിനന്ദിച്ചിരുന്ന കാര്യം ജോജോ തോമസ് ചൂണ്ടിക്കാട്ടി

കുട്ടികളുടെ എണ്ണം പല കാരണങ്ങൾ കൊണ്ടും ഇന്ന് കേവലം 1000 ൽ താഴെ ആയി കുറഞ്ഞു. ആ കൊഴിഞ്ഞുപോക്കിന് പല കാരണങ്ങൾ ഉണ്ടാകണം.

അതിൻറെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ച് മുംബൈ മലയാളി സമൂഹത്തെ മറ്റെല്ലാ സങ്കുചിത താല്പര്യങ്ങൾക്കും ഉപരിയായി ഒന്നിച്ച് നിർത്തി കൈകോർത്ത് മലയാളം മിഷൻ പദ്ധതിയുമായി നാം മുന്നോട്ട് പോവുക തന്നെ വേണമെന്ന് ജോജോ തോമസ് ആവർത്തിച്ചു.

കഴിഞ്ഞ പത്തു വർഷം സ്വയം സമർപ്പണം ചെയ്ത് സേവനം നടത്തുന്ന ടീച്ചർമാരെയും, സെൻറ്റർ നടത്തിപ്പുകാരെയും കുട്ടികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഈ ദശവാർഷിക ഉത്സവത്തിന് എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു.

Advertisment