ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് ഫണ്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി; 19.1 ശതമാനം വാര്‍ഷിക റിട്ടേണ്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് ഫണ്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി. 1997 ഏപ്രില്‍ 29ന് അവതരിപ്പിച്ച ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് പണ്ട് 19.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കുറിച്ചുകൊണ്ട് മികച്ച പോര്‍ട്ട്‌ഫോലിയോയാണെന്ന് തെളിയിച്ചു.

Advertisment

ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അത് വളര്‍ന്ന് 78 ലക്ഷം രൂപയായിട്ടുണ്ടാകും. അതേസമയം നിഫ്റ്റി 500 ടിആര്‍ഐയിലാണ് ഇതേ നിക്ഷേപമെങ്കില്‍ അത് വളര്‍ന്ന് 31.74 ലക്ഷം രൂപയായിട്ടുണ്ടാകും.

ദീര്‍ഘായുസുള്ള ബിസിനസ്, വിവേകപൂര്‍ണമായ മാനേജ്‌മെന്റ്, സുസ്ഥിര വളര്‍ച്ച (ബിഎംജി ഫ്രെയിംവര്‍ക്ക്) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് ഫണ്ട് നിക്ഷേപത്തിന് ഘടനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്.

ഫണ്ട് പിന്തുടരുന്ന ബിഎംജി ചട്ടക്കൂടില്‍ കുറഞ്ഞ മൂലധനം ഉള്ളതും ഉയര്‍ന്ന പണ പരിവര്‍ത്തനം ഉള്ളതുമായ ബിസിനസുകള്‍, മാര്‍ക്കറ്റ് ഷെയര്‍ ആധിപത്യം, ന്യായമായ മൂലധന വിഹിതം, ഉയര്‍ന്ന ആര്‍ഒഇ, ലാഭത്തിന്റെ വളര്‍ച്ചാ നിരക്കുകള്‍ തുടങ്ങിയവയില്‍ പ്രതിഫലിക്കുന്ന ഉയര്‍ന്ന മാര്‍ജിനുകള്‍ ഉള്‍പ്പെടുന്നു.

ഡിഎസ്‌പി ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ 10 വര്‍ഷത്തെ സിഎജിആര്‍ റിട്ടേണ്‍ ഏറ്റവും കുറഞ്ഞത് 6.9 ശതമാനവും പരമാവധി 33.5 ശതമാനവുമായിരുന്നു. ഇക്വിറ്റിയിലെന്ന പോലെ ഫണ്ടിന്റെ എന്‍എവിയിലും ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും ക്ഷമയോടെ കാത്തിരുന്ന നിക്ഷേപകര്‍ക്ക് ഒരു ദശകമായി നല്ല റിട്ടേണ്‍ നല്‍കുന്നു. അതുല്‍ ഭോലെയും അഭിഷേക് ഘോഷുമാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി ഫണ്ടില്‍ നിക്ഷേപിക്കുന്ന ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്കും ഫണ്ട് നിര്‍ദേശിക്കുന്ന 20,000ത്തോളം വരുന്ന വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹകാരികള്‍ക്കും ജീവനക്കാര്‍ക്കും പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് ഡിഎസ്‌പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് എംഡിയും സിഇഒയുമായ കാല്‍പെന്‍ പരേഖ് പറഞ്ഞു.

Advertisment