മുംബെയിലെയും, മഹാരാഷ്ട്രയിലെയും, മലയാളികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പത്തു വർഷം മുമ്പ് രൂപവത്കരിച്ച 'അമ്മ' സംഘടനയുടെ വസായ് - വീരാർ കമ്മിറ്റി രൂപീകരിച്ചു

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

മുംബൈ: 'അമ്മ' സംഘടനയുടെ വസായ് - വീരാർ കമ്മിറ്റി രൂപീകരിച്ചു. റ്റിറ്റി തോമസ് പ്രസിഡൻറ്, മനോജ് കുമാർ നായർ ജനറൽ സെക്രട്ടറി, രാധ അയ്യർ (വൈസ് പ്രസിഡൻറ്), സുമ ശശിധരൻ (ട്രഷറർ).

Advertisment

എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി മനോഹരൻ ഉണ്ണിത്താൻ, ജീജു ഡേവിഡ്, ജിൻറ്റോ ജോസഫ്, ഗോപാലകൃഷ്ണൻ അയ്യർ, സെബാസ്റ്റ്യൻ ടി.ജെ, വർഗീസ് ഔസേഫ്, ജീൻസ് ജോസഫ്, കെ.വി രാധാകൃഷ്ണൻ, ഡോംമ്നിക്ക് പത്രാസ്, ബിജു ജോൺ, ഷാജി എം ഇ, ഉദയ് പണിക്കർ, ഷെബിൻ വർഗീസ്, മാമ്മച്ചൻ സക്കറിയ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജാതി മത വ്യത്യാസമില്ലാതെ മുംബൈ മലയാളികളുടെ പൊതുവായ അവശൃത്തിനുവേണ്ടി പ്രവർത്തിക്കുക, സാമൂഹ്യ പ്രതിബദ്ധതയുള്ള മലയാളിസമുഹത്തെ നഗരത്തിൽ വാര്‍ത്തെടുക്കുന്നതിനും മുംബൈയിലെ പുതു തലമുറയെ മലയാള സംസ്‌കാരത്തെ പരിചയപ്പെടുത്തുകയും മലയാളി കൂട്ടായ്മകളിലൂടെ അവരെ വളരാനും സഹായിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയും മലയാളി സമൂഹത്തെ ഒന്നിച്ചു നിർത്തുന്നതിനും വിവിധ കമ്മറ്റികളിലൂടെ കഴിയുംമെന്നും, സ്ത്രികൾക്കും, യുവക്കൾക്കും പ്രാതിനിത്യം നൽകുന്നതിനും അവരെ മുഖ്യധാരയിലെക്ക് ഉയർത്തി കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ രൂപികരിച്ച കമിറ്റികളിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്നും അമ്മ പ്രസിസൻറ്റ് ജോജോ തോമസ് പറഞ്ഞു.

ഓൾ മഹാരാഷ്ട്ര മലയാളി അസോസിയേഷൻ അമ്മയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം സംഘടനയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും വേണ്ടി മൂന്നു സോണുകളുടെ കീഴിലായി വിവിധ മേഖലകളിൽ കമ്മറ്റി രൂപികരിരിക്കുവാൻ തീരുമാനിക്കുകയും പത്താം വർഷത്തിലെത്തിനിൽക്കുന്ന സംഘടന ഇതിനുവേണ്ടി പത്തു കമ്മിറ്റികൾ രൂപികരിക്കാനും കോളാബമുതൽ പനവേൽ വരെയും ചർച്ചു ഗേറ്റ് മുതൽ വീരാർ വരെയും സി.എസ്.ടി മുതൽ ബദലാപൂർ വരെയുള്ള മലയാളികളെ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമയിട്ടാണ് ഇപ്പോൾ കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.

മുംബെയിലെയും, മഹാരാഷ്ട്രയിലെയും, മലയാളികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പത്തു വർഷം മുമ്പ് രൂപവത്കരിച്ച അമ്മ പോയ വർഷങ്ങളിൽ അഭിമാനാർഹമായ നിരവധി പ്രവർത്തനം നടത്താനായെന്നും മുംബെയിലെ മലായാളി സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം ഉണ്ടാക്കുവാൻ കഴിഞ്ഞതായും അതുകൊണ്ടുതന്നെ നൂറു കണക്കിന് മലയാളികൾ ബദ്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടന്നും
ഭാരവാഹികൾ പറഞ്ഞു.

സാമൂഹ്യപ്രതിബദ്ധതയുള്ളവരെ കണ്ടെത്തി നിസ്വാർത്ഥ സേവനതൽപ്പരതയുള്ളവരെ ഉൾപ്പെടുത്തി സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നുണ്ട്. മറ്റു മേഖലകളിലും ഉടൻ കമ്മറ്റികൾ നിലവിൽ വരുമെന്നും താൽപര്യം ഉള്ളവർക്ക് ബദ്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. contact: mumbaiamma@gmail.com

Advertisment