/sathyam/media/post_attachments/Ob5A6fbyE6fBkT1WVlqS.jpg)
മുംബൈ: 'അമ്മ' സംഘടനയുടെ ബെലാപൂർ - ഉൽവെ നെരൂൾ ഹാർബർ മേഖല കമ്മിറ്റി രൂപീകരിച്ചു. ലൈജി വർഗീസിനെ പ്രസിഡൻറ് ആയും രാധാകൃഷ്ണൻ നായരെ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുത്തതായി അമ്മ ചെയർമാൻ ജോജോ തോമസ് അറിയിച്ചു.
വീണാ ഗണേശൻ (വൈസ് പ്രസിഡന്റ്), ജോയി നൈനാൻ (ട്രഷറർ), എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി മൃദുല പ്രദോഷ്, ജോസ് മാത്യൂ, വി.ക്കെ മുരളിധരൻ, ആർ .ക്കെ നായർ, ബാബു ബേബി, അനിൽ കുമാർ, ജി.ക്കെ റോയ്, അനിൽ ജോൺ, കൃപൻ കെ.റ്റി, രാജു ഉമ്മൻ, എന്നിവരെയും തിരഞ്ഞെടുത്തു.
ജാതി മത വ്യത്യാസമില്ലാതെ മുംബൈ മലയാളികളുടെ പൊതുവായ അവശൃത്തിനുവേണ്ടി പ്രവർത്തിക്കുക, സാമുഹ്യ പ്രതിബദ്ധതയുള്ള മലയാളിസമുഹത്തെ നഗരത്തിൽ വാര്‍ത്തെടുക്കുന്നതിനും മുംബൈയിലെ പുതു തലമുറയെ മലയാള സംസ്‌കാരത്തെ പരിചയപ്പെടുത്തുകയും മലയാളി കൂട്ടായ്‍മകളിലൂടെ അവരെ വളരാനും സഹായിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയും മലയാളി സമൂഹത്തെ ഒന്നിച്ചു നിർത്തുന്നതിനും വിവിധ കമ്മറ്റികളിലൂടെ കഴിയുംമെന്നും, സ്ത്രികൾക്കും, യുവക്കൾക്കും പ്രാതിനിത്യം നൽകുന്നതിനും അവരെ മുഖ്യധാരയിലെക്ക് ഉയർത്തി കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ രൂപികരിച്ച കമിറ്റികളിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്നും അമ്മ പ്രസിസൻറ്റ് ജോജോ തോമസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us