New Update
/sathyam/media/post_attachments/A0GWp8I247zOSnsASs19.jpg)
മുംബൈ: താനെ ജില്ലയിലെ കല്യാണിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ ഇന്നലെ പുലർച്ചെ പുള്ളിപ്പുലി കയറി. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ സാരമായി പരിക്കേറ്റ ഒരാൾ അപകട നില തരണം ചെയ്തു.
Advertisment
പുലിയുടെ സാന്നിദ്ധ്യം പ്രചരിച്ചതോടെ പ്രദേശത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കല്യാൺ ഈസ്റ്റ് ഇൽ ചിഞ്ച്പാഡ റോഡിലെ അനുഗ്രഹ ടവറിന്‍റെ വളപ്പിലേക്കാണ് പുലി നുഴഞ്ഞു കയറിയത്.
പരിഭ്രാന്തരായ ജനങ്ങൾ വനംവകുപ്പിനെയും പൊലീസുകാരെയും,ഫയർ ഫോഴ്സ് നേയും വിവരമറിയിക്കുകയായിരുന്നു, ഏകദേശം 10 മണിക്കൂറിന് ശേഷമാണ് പുലി പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us