/sathyam/media/post_attachments/gQsRBcge20TBxanmkyVd.jpg)
മുംബൈ:പിഎംജി ഫൗണ്ടേഷൻ നടത്തുന്ന അഖിലേന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ ജാർഖണ്ഡിലെ ദൻബാർഡ് ജില്ലയിൽ നിന്നുമുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പരംജിത് മംഗൾ മറാണ്ടിയും, ആറാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രകാശ് മറാണ്ടിയും അത്യുജ്വല പ്രകടനത്തോടെ അണ്ടർ 12 ഫുട്ബോൾ ഫൈനലിൽ എത്തിനിൽക്കുന്നു.
/sathyam/media/post_attachments/E8Hs6QurhXXBr1MoSMtv.jpg)
ഈ രണ്ടു കുട്ടികളുടെ പ്രകടനം മുംബൈയിലെ പല ഫുട്ബോൾ ക്ലബ്ബിലെ കോച്ചുകൾ അവരുടെ പ്രകടനത്തെ വിലയിരുത്തുകയും ഉറപ്പായും ഈ രണ്ടു കുട്ടികൾ ഇന്ത്യയുടെ ഭാവി കറുത്തമുത്തായി വരുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
/sathyam/media/post_attachments/YPqugfbxChORKhv88OG7.jpg)
അതോടൊപ്പം മുംബൈയിലെ വസായിലെ സെൻറ് അഗസ്റ്റിൻ സ്കൂളിൽ നിന്നുള്ള വിനയ് നായർ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എങ്കിലും ജാർഖണ്ഡിലെ ആദിവാസി മേഖലയിൽ നിന്നുള്ള ഈ രണ്ടു കുട്ടികൾ പഠനത്തോടൊപ്പം അവരുടെ കോച്ച് ദീപക് നേതൃത്വത്തിൽ പ്രാക്ടീസ് നടത്തുകയും ഗംഭീരം പ്രകടനത്തോടെ തിരികെ എത്തുമ്പോൾ ജംഷെഡ്പൂർ ഫുട്ബോൾ ക്ലബ്ബിൻറെ അധികാരികളെ നേരിൽകണ്ട് മുതിർന്ന താരങ്ങളോടൊപ്പം ട്രയൽസ് കളിക്കുവാൻ ശ്രമിക്കുമെന്നും പറഞ്ഞു.
/sathyam/media/post_attachments/DzJGtfp6RQcvGFDkQvKR.jpg)
എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രണ്ടു കുട്ടികൾ നാളത്തെ ഇന്ത്യയുടെ കറുത്ത മുത്തുകൾ ആകട്ടെ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us