അംബാനിയുടെ സ്കൂളിന് ബോംബ് ഭീഷണി; ഉടൻ ആളെ പിടി കൂടുമെന്ന് മുംബൈ പൊലീസ്

New Update

publive-image

മുംബൈ: ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്‌കൂളിന് നേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ പിടി കൂടാനാകുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

Advertisment

ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെയാണ് സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍സന്ദേശം ലഭിച്ചത്. സ്‌കൂളിനുള്ളില്‍ ടൈംബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞിരുന്നത്.

പിന്നീട് തന്‍റെ പേര് വിക്രം സിങ് ആണെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നും ഇതേയാള്‍ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു

Advertisment