/sathyam/media/post_attachments/hxsiDgxZm05aHpD8dBid.jpg)
മുംബൈ:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിൽ നിന്ന് 189 തടവുകാരെ മോചിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 189 തടവുകാർക്ക് പ്രത്യേക ഇളവ് നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
നാസിക്കിലെയും നാഗ്പൂരിലെയും സെൻട്രൽ ജയിലുകളിൽ നിന്ന് 35 പേർ വീതവും പൂനെയിലെ യേർവാഡ സെൻട്രൽ ജയിലിൽ നിന്ന് 20 പേരും നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നിന്ന് 16 പേരും താനെ സെൻട്രൽ ജയിലിൽ നിന്ന് 11 പേരും മുംബൈ സെൻട്രൽ ജയിലിൽ (ആർതർ റോഡ് ജയിൽ) നാല് പേരും മോചിതരായവരിൽ ഉൾപ്പെടുന്നു.ജയിൽ വകുപ്പ് വക്താവ് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി, ചില വിഭാഗങ്ങളിലെ തടവുകാർക്ക് അവരുടെ കാലയളവിലെ നല്ല നടപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇളവ് നൽകിയത്. തടവുകാരെ തിരഞ്ഞെടുക്കുന്നത് അവരുടെ പ്രായം, ജയിലിൽ ചെലവഴിച്ച സമയം, വൈകല്യങ്ങൾ, ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us