15 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഗുജറാത്തിൽ നിന്നും പിടികൂടി; പിടിക്കാൻ സഹായിച്ചത് 'സ്വർണ്ണം പൂശിയ പല്ലുകൾ'

New Update

publive-image

മുംബൈ: 2007ൽ മുംബൈയിൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലാണ് പ്രവീൺ അശുഭ ജഡേജ എന്ന പ്രതി നീണ്ട 15 വർഷത്തിന് ശേഷം ഗുജറാത്തിൽ നിന്നും പിടിയിലാകുന്നത്. 2007ൽ മുംബൈയിൽ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു പ്രവീൺ.ഒരിക്കൽ മറ്റൊരു വ്യാപാരിയിൽ നിന്ന് 40,000 രൂപ കൊണ്ടു വരാൻ കട ഉടമ പ്രവീണിനോട് ആവശ്യപ്പെട്ടു.

Advertisment

പണം മേടിച്ചു ഉടമയ്ക്ക് നൽകുന്നതിന് പകരം ടോയ്‌ലറ്റിൽ നിന്ന് ആരോ തന്‍റെ കയ്യിൽ നിന്നും പണം നിറച്ച ബാഗ് മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രവീൺ പൊലീസിനെയും ഉടമയെയും തെറ്റിദ്ധരിപ്പികുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പണം കൈവശം വച്ചത് പ്രവീൺ തന്നെയായിയുന്നു വെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞതായും മുംബൈ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിൽ നിന്ന് പക്ഷേ ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. വഞ്ചന, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. അറസ്റ്റിലായി ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.

പിന്നീട് വാദത്തിന് ശേഷം മുംബൈയിൽ നിന്ന് ഒളിവിൽ പോയ പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. അതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു," പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലാകാതിരിക്കാൻ പ്രതി തന്‍റെ പേരും അഡ്രസ്സും മുഴുവനും മാറ്റി ഗുജറാത്തിലെ കച്ചിലേക്ക് മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പൊലീസ് തിരച്ചിൽ പുനരാരംഭിച്ചു, അതിൽ പ്രതിയുടെ മുൻ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോൾ മാണ്ട്വിയിലെ സബ്‌റായി ഗ്രാമത്തിൽ പ്രവീൺ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടി. മുംബയിൽ എൽഐസി പോളിസി എടുത്തിരുന്നത് അറിഞ്ഞ ഞങ്ങൾ എൽഐസി ഏജന്‍റുമാരാണ് എന്ന് പറഞ്ഞ് കബളിപ്പിച്ചു സംസാരിച്ച് പ്രവീണിനെ മുംബൈയിലേക്ക് വരുത്തുകയായിരുന്നു. പ്രതിയുടെ രണ്ട് സ്വർണ്ണം പൂശിയ പല്ലുകൾ വഴി പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചു.പിന്നീട് സ്ഥിരീകരണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു".പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment