New Update
/sathyam/media/post_attachments/skjhJtaDyMKCDfK5ph9Z.jpg)
മുംബൈ: തിരൂരിൽ നിന്നും ഗാന്ധിധാമിലേക്കു ട്രെയിനില്‍ യാത്രചെയ്ത മലയാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തി. കുടുംബാംഗങ്ങളോടൊപ്പം ബുധനാഴ്ച ഗാന്ധിധാമിലേക്കു യാത്രതിരിച്ച മനോഹര വാര്യരെ (78) യാണ് പാൽഖറിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയെർഡ് അദ്ധ്യാപകൻ ആയിരുന്നു.
Advertisment
ബാത്ത്റൂമിൽ പോയപ്പോൾ തെന്നി വീണതാകാമെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെയോടെ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിയിട്ടുണ്ടാകാം എന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. രാവിലെ മുതൽ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷണം നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us