New Update
/sathyam/media/post_attachments/l8gZidDYpWAxeeKWWYUU.jpg)
മുംബൈ: സെൽഫി നിഷേധിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ മുംബൈയിൽ ആക്രമണം. ഭാഗ്യവശാൽ, മാരകമായ പരിക്കില്ല.
Advertisment
സുഹൃത്തിന്‍റെ കാറിൽ ഇരിക്കുകയായിരുന്ന 23 കാരനായ ക്രിക്കറ്റ് താരത്തെ എട്ടോളം പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ ഉൾപ്പെട്ട എട്ട് പേർക്കെതിരെയും മുംബൈ പോലീസ് കേസെടുത്തു.
റിപ്പോർട്ടുകൾ പ്രകാരം പ്രതികൾ ഷായോട് സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ക്രിക്കറ്റ് താരം ഇത് നിരസിച്ചതോടെ പ്രകോപിതരാവുകയും സുഹൃത്തിന്റെ കാറിന് നേരെ കല്ലെറിയുകയും ചെയ്തു.ഹോട്ടലിൽ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം പിന്നീട് മടങ്ങിയത്.
സംഭവത്തെത്തുടർന്ന് മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us