/sathyam/media/post_attachments/h8ImXP1xCKCOAe2mHrwW.jpg)
മുംബൈ: മലയാളി അധ്യാപികയെ ആക്രമിച്ച പ്രതികൾക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ അഹേരി താലൂക്കിലെ ഡിബിഎ പബ്ലിക് സ്കൂളിലെ മലയാളി അധ്യാപകയായ ശോഭ രമേശ് മാത്തുമ്മലിനെയാണ് സ്കൂൾ ഉടമയും മറ്റു ജീവനക്കാരും ചേർന്ന് ഈ മാസം 8ന് ക്രൂരമായി മർദിച്ചത്.
കുറച്ച് മാസങ്ങൾ ശമ്പളം നൽകാതെ പീഡിപ്പിക്കുകയും ശമ്പളം ആവശ്യപ്പെട്ട അധ്യാപികയെ ഗഡ്ചിരോളി ജില്ലയിലെ അഹേരി താലൂക്കിലെ ഡിബിഎ സ്കൂൾ ഉടമയും അഹേരി എം എൽ എ യുടെ മകളുമായ ധനുശ്രീ ധർമ്മറാവു അത്രായും മറ്റ് ആറ് സ്കൂൾ ജീവനക്കാരും ചേര്‍ന്ന് ഈ മാസം 8 ന് വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അധ്യാപികയെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കുറ്റാരോപിതരുടെ ശക്തമായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അഹേരി പൊലീസ് എഫ് ഐ ആർ എടുക്കാതെ വന്നപ്പോൾ ഫെയ്മ മഹാരാഷ്ട്രയുടെ നിയമ സഹായ വേദി മുഖ്യ അഡ്വൈസറായ അഡ്വ.ഷൈലജ വിജയൻ,നാഗ്പൂരിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും ദക്ഷിണ ഭാരതീയ മോർച്ച മഹാരാഷ്ട്ര പ്രദേശ് കോർഡിനേറ്ററായ ഷിബുകൃഷ്ണൻ നായർ തുടങ്ങിയവരുടെ ഇടപ്പെടലിൽ ധനുശ്രീ ധർമ്മറാവു അത്രായെ ഒന്നാം പ്രതിയാക്കി ഐ പി സി 143,323,448,506 എന്നീ വകുപ്പുകൾ ചുമത്തി അഹേരി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അഹേരി ഡിബിഎ പബ്ളിക്ക് സ്കൂൾ ഉടമയുൾപ്പെടെ ഏഴ് പേരാണ് പ്രതികളായി എഫ് ഐ ആറിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us