മഹാത്മാഗാന്ധിയുടെ ചെറുമകൾ ഉഷ ഗോകാനി മുംബൈയിൽ അന്തരിച്ചു

New Update

publive-image

Advertisment

മുംബൈ: മഹാത്മാഗാന്ധിയുടെ ചെറുമകൾ ഉഷ ഗോകാനി ചൊവ്വാഴ്ച മുംബൈയിൽ അന്തരിച്ചു.89 കാരിയായ ഗോകാനി കഴിഞ്ഞ 5 വർഷമായി രോഗബാധിതയായിരുന്നുവെന്നും കഴിഞ്ഞ 2 വർഷമായി കിടപ്പിലാണെന്നും മണിഭവൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി മേഘശ്യാം അജ്‌ഗോങ്കർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ള മണിഭവനിൽ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ഗാന്ധി സ്മാരക നിധിയുടെ മുൻ ചെയർപേഴ്സണായിരുന്നു ഗോകാനി.ഗാന്ധിജി സ്ഥാപിച്ച വാർധയിലെ സേവാഗ്രാം ആശ്രമത്തിലാണ് അവർ കുട്ടിക്കാലം ചെലവഴിച്ചത്.

"ഗാന്ധി സ്മാരക് നിധി" മുംബൈ സ്ഥാപിച്ചത് മഹാത്മാഗാന്ധിയുടെ ജീവിതകാലത്ത് അദ്ദേഹം ബന്ധപ്പെട്ടിരുന്ന നിരവധി സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ഗാന്ധിയൻ അധ്യാപനങ്ങളുടെ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സംഘടനകളാണ് മണിഭവനിൽ പ്രവർത്തിക്കുന്നത്.ഒന്ന് ഗാന്ധി സ്മാരക് നിധി മുംബൈയും,മറ്റൊന്ന് മണിഭവൻ ഗാന്ധി സംഗ്രഹാലയയും ആണ്.

Advertisment