മുംബൈ:മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും മതേതര മലയാളി സംഘടനകളുടെ കോണ്‍ഫെഡറേഷനായ കേരളീയ കേന്ദ്ര സംഘടനയുടെ 2023-25 വര്‍ഷത്തേയ്ക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ നടന്ന വോട്ടെടുപ്പിനു ശേഷം വരണാധികാരിയായ ഡോ. വിവേകാനന്ദന്‍ ഫലം പ്രഖ്യാപിച്ചു.
ചെമ്പൂര്‍ ശ്രീനാരായണ മന്ദിര സമിതി കോളജില്‍ വെച്ച് ചേര്‍ന്ന കേരളീയ കേന്ദ്ര സംഘടനയുടെ വാര്‍ഷിക യോഗമാണ് വോട്ടര്‍പട്ടിക അംഗീകരിച്ചത്. സംഘടനയില്‍ അംഗത്വമുള്ള 50 മലയാളി സമാജങ്ങളിലെ ഭരണസമിതി അംഗങ്ങളും അവര്‍ നിര്‍ദേശിക്കുന്ന നാല് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നാണ് സംഘടനാ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. ഔദ്യോഗിക ഭാരവാഹികളായ 10 പേരില്‍ ജനറല്‍ സെക്രട്ടറി ഒഴികെ 9 പേരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ടി.എന്‍ ഹരിഹരന്‍ (പ്രസിഡന്‍റ്), ഡോ. എ. വേണുഗോപാല്‍, എന്‍. ബാലകൃഷ്ണന്‍, സുരേന്ദ്ര ബാബു (വൈസ് പ്രസിഡന്‍റുമാര്‍), മാത്യു തോമസ് (ജനറല്‍ സെക്രട്ടറി), ദിനേശ് പൊതുവാള്‍, സുരേഷ് കുമാര്‍ ജി. നായര്‍, വത്സലന്‍ മൂര്‍ക്കോത്ത് (സെക്രട്ടറിമാര്‍), ശ്രീകുമാര്‍ ടി. (ട്രഷറര്‍), സന്ദീപ് കുമാര്‍ സി.കെ (ജോയിന്‍റ് ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ബാബുരാജ് എം.വി, ആര്‍.ഡി ഹരികുമാര്‍, എം.ജി അരുണ്‍, മനോജ് കെ.എസ് നായര്‍, മോഹന്‍ ഡി. നായര്‍, ജയപ്രകാശ് പി, ഫ്രാന്‍സിസ് പി.വി, സന്തോഷ് പല്ലശ്ശന, രാജശ്രീ മോഹന്‍, രാജേഷ് നാരായണന്‍, ടി. മധുസൂദനന്‍, ജയശ്രീ രാജേഷ്, ടി. ശശീന്ദ്രക്കുറുപ്പ്, ജിനേഷ് കെ.സി, പ്രദീപ് കുമാര്‍ കെ.കെ, മോഹന്‍ എസ്. പിള്ള, വേണു രാഘവന്‍, രാജന്‍ പി. നായര്‍, ബാലന്‍ മാവേലിയില്‍, ഷൈജ ബിജു ഭാസി, സതീഷ് നായര്‍, ഷൈജു ഇ, ടി.വി സതീഷ്, നാരായണന്‍ എ, സദാനന്ദന്‍ ടി എന്നിവരെയും തെരഞ്ഞെടുത്തു.