വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

New Update

publive-image

Advertisment

മുംബൈ: ഓൺലൈനിൽ നിന്ന് ടവ്വൽ ഓർഡർ ചെയ്ത 70-കാരി തട്ടിപ്പിനിരയായി. 1,160 രൂപയ്‌ക്ക് ആറ് ടവ്വലുകളാണ് ഒരു ഇ കൊമേഴസ് സൈറ്റിലൂടെ ഓർഡർ ചെയ്തത്. എന്നാൽ 8.30 ലക്ഷം രൂപയാണ് ഇടപാടിനിടയിൽ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.1,169 രൂപ പണം അടച്ചപ്പോൾ സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും 19,005 രൂപയാണ് നഷ്ടമായത്. ഉടൻ തന്നെ ബാങ്ക് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല.

പിന്നാലെ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ നിർദ്ദേശിക്കുകയും അതുൾപ്പെടെ അയാൾ പറഞ്ഞ എല്ലാ നിർദേശങ്ങളും സ്ത്രീ പാലിച്ചു. തുടർന്ന് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കൂടെ നഷ്ടമായി.കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിൽ ഏകദേശം 7,10,995 ലക്ഷം രൂപ കൂടി അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലോക്കാണ് പണം എത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോയിരിക്കുന്നത്. തട്ടിപ്പുകാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment