മുംബൈ:കർണാടകയിൽ നടക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ എംപിസിസി അയക്കുന്ന പ്രചാരക സംഘത്തിൽ മലയാളിയായ എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസും. എംപിസിസി അധ്യക്ഷൻ നാനാ പട്ടോളെയാണ് പ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ടത്.
മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകളും വർക്കിംഗ് പ്രസിഡൻററുമായ പ്രണതി ഷിൻഡെ, മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകൻ ധീരജ് ദേശ്മുഖ് എംഎൽഎ തുടങ്ങിയ എംഎൽഎമാരും ലിസ്റ്റിലുണ്ട്. ലിസ്റ്റിലെ ഏക മലയാളിയാണ് ജോജോ തോമസ്.
കഴിഞ്ഞ ഗോവ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരകരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ദിവസങ്ങളൊളും ഗോവയിൽ തന്നെ തങ്ങി കാമ്പയിൻ നടത്തുകയുണ്ടായി. കർണാടകയിലെ ക്രിസ്ത്യൻ വോട്ടുകൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചും മലയാളി വോട്ടർമാരെ കേന്ദ്രികരിച്ച് ആയിരിക്കും ജോജോ തോമസിന്റെ പ്രചാരണം. ബാംഗ്ലൂർ സൗത്ത് നിയമസഭ മണ്ടലത്തിന്റെ പ്രചരണത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.
ബിജെപി ജയിക്കുന്ന മണ്ഡലമാണ് ബാംഗ്ലൂർ സൗത്ത്. ക്രിസ്തീയ വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കാൻ ബിജെപി വ്യാപകമായ ശ്രമം നടത്തുന്നതിനിടയിൽ ജോജോ തോമസിന്റെ ഇടപെടൽ തങ്ങൾക്ക് ഫലപ്രദമായിരിക്കും എന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
കേരളത്തിൽ ബിജെപി അനുകൂല നിലപാട് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തോട്ടടുത്ത് കിടക്കുന്ന സംസ്ഥാനത്തെ മലയാളികളെ സ്വാധീനിക്കാൻ റോമൻ കത്തോലിക്കാ സമുദായത്തിൽപ്പെട്ട ജോജോ തോമസിന്റെ സാന്നിധ്യം കോൺഗ്രസിന്റെ സാധ്യതകൾക്ക് ഗുണകരമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ബിജെപി കേരളത്തിൽ ക്രൈസ്തവ സഭകളെ സ്വാധീനിക്കാൻ ശ്രമിച്ച അതേസമയത്ത് തന്നെ രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ ക്രിസ്തീയ സഭയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ക്രൈസ്തവരെ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന ജോജോ തോമസും കൂടി ചേർന്ന് ആസൂത്രണം ചെയ്ത സമസ്ത ക്രിസ്തീയ മോർച്ച ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. കേരളത്തിലെ കോൺഗ്രസ് ജോജോയിൽ നിന്ന് പഠിക്കാനുണ്ട് എന്നാണ് അന്ന് പല പ്രമുഖ കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്.
കേരളത്തിനു പുറത്ത് കൃസ്ത്യാനികളെ വേട്ടയാടുന്ന സംഘ പരിവാർ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും എന്നാൽ
കേരളം പോലെ ക്രിസ്തീയര്‍ ശക്തമായ വോട്ടു ബാങ്കായ സ്ഥലങ്ങളില്‍ ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും സന്ദര്‍ശിച്ചു പിന്തുണ ഉറപ്പിക്കാനും ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനു കർണാടകത്തിലെ കൃസ്ത്യാനികൾ ഈ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ജോജോ തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.