മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

New Update

publive-image

മുംബൈ: മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി (89) അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുരില്‍ വച്ചായിരുന്നു മരണം. എഴുത്തുകാരനും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് കോലാപൂരില്‍ നടക്കുമെന്ന് മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു.

Advertisment

1934 ഏപ്രില്‍ 14ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്റുവാലയുടെയും മകനായി ജനിച്ച അരുണ്‍ ഗാന്ധി ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ മുത്തച്ഛന്റെ പാത പിന്തുടര്‍ന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Advertisment