സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : ഗോ ഫസ്റ്റ് എയർലൈൻസ് വരുന്ന രണ്ടു ദിവസത്തെ വിമാന സർവീസുകൾ നിർത്തി വച്ചു

New Update

publive-image

മുംബൈ : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് വാഡിയ ഗ്രൂപ്പ് ഉടമസ്ഥരായ ഗോ ഫസ്റ്റ് എയർലൈൻസ് രണ്ടു ദിവസത്തെ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി എയർലൈൻ മേധാവി കൗശിക് ഖോന അറിയിച്ചു. വരുന്ന രണ്ട് ദിവസത്തെ(മേയ് 3, 4) സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്.

Advertisment

നിലവിൽ ഫണ്ട് ലഭ്യമില്ലാത്തതിനാൽ ദില്ലിയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ കമ്പനി സമീപിച്ചിട്ടുണ്ട്. വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്‌നിയെന്ന സ്ഥാപനത്തിനു നൽകാനുള്ള പണത്തിൽ കുടിശ്ശിക വരുത്തിയതിനാൽ വിതരണം ചെയ്യുന്നത് അവർ നിർത്തിവച്ചു.

ഇതിനെ തുടർന്ന് ഗോ ഫസ്റ്റിന്‍റെ പകുതിയോളം സർവീസുകൾനിർത്തിവയ്ക്കേണ്ടി വന്നിരുന്നു. “ഇത് നിർഭാഗ്യകരമായ തീരുമാനമാണ്. കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ തീരുമാനം എടുക്കേണ്ടി വന്നു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കൂടാതെ ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. എൻസിഎൽടി അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ വിമാന സർവീസുകൾ പുനരാരംഭിക്കും’’ – ഖോന പറഞ്ഞു. ഗോ ഫസ്റ്റ് എയർലൈൻസിൽ നിലവിൽ 5000ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്നാണ് വിവരം.

Advertisment