New Update
Advertisment
മുംബൈ: വീട്ടില്‍ നിന്ന് സ്വർണവും വജ്രവും ഉൾപ്പെടെ 1.37 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മുളുണ്ട് ഭാഗത്തുള്ള വീട്ടിലാണ് മോഷണം നടന്നത്.
ഇവിടെ ഒരു വൃദ്ധന്‍ മാത്രമാണ് താമസം. കഴിഞ്ഞ ആറു വര്‍ഷമായി പ്രതി ഇവിടെ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഏപ്രില്‍ 28നാണ് മോഷണവിവരം പുറത്തറിയുന്നത്.
വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തു.