/sathyam/media/post_attachments/evvBzJ7UxJu49BM67cbF.jpg)
മുംബൈ: ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷൻ (ഫെഗ്മ) മുൻ ട്രഷററും ബിഎസ്എൻഎൽ തൃശ്ശൂർ ജില്ലാ സീനിയർ അക്കൗണ്ട്സ് ഓഫീസറും ആയിരുന്ന കെ.കെ സുകുമാരൻ നിര്യാതനായി. സൂറത്തിൽ ബിഎസ്എൻഎൽ അക്കൗണ്ട്സ് വകുപ്പിൽ സീനിയർ അക്കൗണ്ടന്റ് ആയി ദീർഘകാലം ജോലി ചെയ്തിരുന്നു. സൂറത്ത് കേരള സമാജം ഭാരവാഹി ആയിരുന്നു. സൂറത്ത് പ്രളയ കാലത്ത് സമാജത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയിരുന്നത് സുകുമാരൻ ആയിരുന്നു.
തൃശ്ശൂരിലേക്ക് സ്ഥലം മാറിയശേഷം തൃശ്ശൂരിലും സാമൂഹ്യ സേവന രംഗത്ത് സജീവ മായിരുന്നു. ലയൻസ് ക്ലബ് തൃശ്ശൂർ നോർത്ത് സോൺ സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്നു. അടുത്ത കാലത്താണ് ബിഎസ്എൻഎലിൽ നിന്നും വിആർഎസ് എടുത്തത്.
തൃശ്ശൂരിലെ താമസ സ്ഥലത്തു നിന്നും ജന്മ സ്ഥലമായ കണ്ണൂരിലേക്ക് ട്രെയിൻ യാത്രക്കിടയിൽ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കൊയിലാണ്ടിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കണ്ണൂരില്‍ കൈതപ്രം സ്വദേശിയാണ്. സുഹൃത്തുക്കളുമായി തിങ്കളാഴ്ച കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് വേണ്ടി പൊകാവേയാണ് മരണം.
ഭാര്യ: ജ്യോതി സുകുമാരൻ (ജി.എസ്.ടി വകുപ്പിൽ തൃശൂരിൽ സൂപ്രണ്ട്) മക്കൾ: അനിരുദ്ധ്, സ്വാതി.