ഡൽഹി മലയാളികൾക്ക് അഭിമാനമായി ഡിഎംഎ പാർക്ക്

author-image
ജൂലി
New Update

publive-image

ന്യൂ ഡൽഹി: ഡൽഹി മലയാളികൾക്ക് അഭിമാനമായി ദക്ഷിണ ഡൽഹിയിലെ ശിവജി എൻക്ലേവ് എക്സ്റ്റൻഷനിലെ ഒരു ഉദ്യാനത്തിന് ഡൽഹി മലയാളി അസോസിയേഷൻ പാർക്ക് എന്ന പേരു നൽകി. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ 2021 നവംബർ 27 രാവിലെ 11:30-ന് ഔദ്യോഗികമായി സംഘടിപ്പിച്ച പേരിടൽ ചടങ്ങിലാണ് 'ഡിഎംഎ' പാർക്ക് എന്ന് നാമകരണം ചെയ്‌തത്.

Advertisment

രാജാ ഗാർഡൻ കൗൺസിലർ സുഷമ ചോപ്രാ നാമകരണ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, ട്രെഷറർ മാത്യു ജോസ്, ഡിഎംഎ രജൗരി ഗാർഡൻ ഏരിയ ചെയർമാൻ ഷാജി ഇ ജെ, സെക്രട്ടറി ഷാജി കുമാർ, ട്രെഷറർ ജോസഫ് മാത്യു, പാർക്കിൻ്റെ വികസനത്തിനായി പ്രയത്നിച്ച പി കെ പ്രസാദ്, നളിനാക്ഷൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പാർക്കിൻ്റെ വികസനത്തിനായി പ്രയത്നിച്ച പി കെ പ്രസാദ്, നളിനാക്ഷൻ എന്നിവരെയും ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് 501 തവണ സ്വയം കാറോടിച്ചു യാത്ര ചെയ്ത അനിൽ കുമാറിനെയും ചടങ്ങിൽ ആദരിച്ചു.

ഡൽഹി മലയാളി അസോസിയേഷന്റെ രജൗരി ഗാർഡൻ-ശിവാജി എൻക്ലേവ് ഏരിയ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ ഡിഎംഎ പാർക്ക് എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചത്.

Advertisment