'ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല, ഇനിയുണ്ടാവുകയുമില്ല'; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് കണ്ണന്താനം

New Update

മുസ്‌ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം. മുസ്ലീം ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും തീവ്രവാദത്തിൽ ലീഗിന് സമ്പൂര്‍ണ മൗനമാണെന്നും കണ്ണന്താനം ആരോപിച്ചു.

Advertisment

publive-image

വയനാട്ടില്‍ 30 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാര്‍ ആയതിനാൽ രാഹുല്‍ഗാന്ധിക്ക് അവരെ പരിഗണിക്കാതിരിക്കാനാവില്ല. കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. ചിലയാളുകള്‍ക്ക് ബൗദ്ധികശേഷി ഉണ്ടാവില്ല. പക്ഷേ മറ്റുള്ളവരെ കേള്‍ക്കുകയും വായിക്കുകയുമൊക്കെ ചെയ്യുമെന്നും കണ്ണന്താനം പരിഹസിച്ചു.

മുസ്‌ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ലെന്നുമായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. യു.എസില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Advertisment