കല്യാണ വീട്ടിൽ വന്നവർക്കെല്ലാം ഓരോ കുപ്പി മദ്യം സമ്മാനം; വധുവിന്റെ വീട്ടുകാര്‍ക്കും കടക്കാരനും പിഴ

New Update

ചെന്നൈ: വിവാഹ വീട്ടിൽ വിരുന്നിന് എത്തിയവർക്കെല്ലാം സമ്മാനമായി മദ്യം വിതരണം ചെയ്ത വധുവിന്റെ വീട്ടുകാർക്കും മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴ ചുമത്തി. മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇപ്പോൾ പോലീസ് നടപടി സ്വീകരിച്ചത്.

Advertisment

publive-image

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയിലായിരുന്നു മദ്യ കുപ്പികളും നൽകിയത്. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാനെത്തിയവര്‍ക്കാണ് മദ്യം വിതരണം ചെയ്തത്.

പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നൽകാൻ‌ തീരുമാനിച്ചതെന്ന് വധുവിന്റെ വീട്ടുകാർ പറയുന്നു. അനധികൃതമായി കൂടുതല്‍ മദ്യം വാങ്ങിയതിനും വിതരണം ചെയ്തതിനുമാണ്‌ നടപടി.

Advertisment