/sathyam/media/post_attachments/VIrql1x7WioaoCymsoDy.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.
ബാസ്റ്റൈൽ ദിനാഘോഷ ചടങ്ങുകളുടെ ഔദ്യോഗിക അതിഥിയായി പ്രധാനമന്ത്രി മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നുണ്ട്. ജൂലൈ 13,14 തീയതികളിലെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം 15-ാം തീയതി മോദി യുഎഇയിൽ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നാഹ്യനുമായി മോദി കൂടിക്കാഴ്ച നടത്തും.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ഇന്ത്യ - ഫ്രാൻസ് - യുഎഇ ത്രയം സൗരോർജ വികസനം, കാലാവസ്ഥാമാറ്റ നിയന്ത്രണം എന്നിവയ്ക്കായുള്ള ഐക്യമുന്നേറ്റത്തിന് ധാരണയുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തിൽ കൂടിയാണ് മോദിയുടെ യുഎഇ സന്ദർശനം.