/sathyam/media/post_attachments/J9vFR7t7I5HdhQXKqSVt.jpg)
ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ.ഇ.പി) നടപ്പിലാക്കുന്നതിന് വിവിധങ്ങളായ സമയക്രമങ്ങളും തത്വങ്ങളും രീതികളും സജ്ജീകരിച്ചിട്ടുള്ളതായും, വിദ്യാഭ്യാസ മന്ത്രാലയവും അതിന്റെ കീഴിലുള്ള നിർവഹണ ഏജൻസികളും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് മുൻകൈ എടുക്കുന്നതായും ദേശീയ വിദ്യാഭ്യാസ നയ രൂപീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, ലോക്‌സഭയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തോമസ് ചാഴികാടൻ എം.പി യെ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിക്കുന്നതിനു മുൻപും ശേഷവും യു.ജി.സി, എ.ഐ.സി.ടി.ഇ, സിബിസ്ഇ, കേന്ദ്രിയ വിദ്യാലയ സംഗദൻ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഏജൻസികളുമായി വിശദമായ കൂടിയാലോചന പ്രക്രിയ നടന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചില വിഷയങ്ങളിൽ കേരളവും തമിഴ്നാടും ആശങ്കകൾ പ്രകടിപ്പിച്ചതായും പ്രസ്തുത ആശങ്കകൾ പരിഹരിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള നൂതന ആശയങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതായും മന്ത്രി എം.പി യെ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020 നമ്മുടെ രാജ്യത്ത് വളർന്നു വരുന്ന നിരവധി വികസന പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിടുന്നതായും, ഇന്ത്യയിലെ വിദ്യാഭ്യാസ ഘടനയുടെ എല്ലാ വശങ്ങളും പരിഷ്കരിക്കാനും നവീകരിക്കാനും ഈ നയം നിർദ്ദേശിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി, എം.പി യെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us