New Update
ചെന്നൈ: നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
Advertisment
ജസ്റ്റിസ് എസ് എം. സുബ്രഹ്‌മണ്യനാണ് ഹര്‍ജി തള്ളിയത്. നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.