New Update
Advertisment
വിവാഹവേദിയിൽ പുഷ് അപ്പുമായി എത്തി വധു വരന്മാർ.വധൂ–വരന്മാരുടെ പുഷ്അപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യായാമത്തോടുള്ള തങ്ങളുടെ പ്രണയം അറിയിക്കാൻ വധുവരന്മാർ കണ്ടെത്തിയ മാർഗമായിരുന്നു വിവാഹ ദിനം വേദിയിലെ പുഷ്അപ്പ്. ആദിത്യ മഹാജനും അഷിത അറോറയുമമാണ് വിഡിയോയിലെ താരങ്ങൾ. ഇരുവരും ഫിറ്റ്നസ് പരിശീലകരാണ്. ഗുരുഗ്രാമിലെ മാനേസർ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വധു തന്നെയാണ് വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മേക്കപ്പ് ആർട്ടിസ്റ്റ് പരുൾ ഗാർഗ് പങ്കുവച്ചതോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതാ അക്ഷിത അറോറയുടെയും ആദിത്യ മഹാജന്റെയും പുഷ് അപ്പ്’ എന്ന കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവച്ചത്. മുന്നു ദിവസം കൊണ്ട് 10ലക്ഷത്തോളം പേർ വിഡിയോ കണ്ടു.