New Update
/sathyam/media/post_attachments/JWpTWgXL5rjU3UrS393U.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പത്തനാപുരത്ത് നിന്ന് ഒരു സമ്മാനം. പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിക്ക് സുരേഷ് ഗോപി നല്‍കി. ഓർഗാനിക് ഫാമിങ്ങിനെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പത്തനാപുരത്തെ കൊച്ചു മിടുക്കി ജയലക്ഷ്മി മോൾ സുരേഷ് ഗോപിക്ക് ചുവന്ന പേരതൈ സമ്മാനിച്ചു. മോഡിജിയുടെ അനുമോദന സന്ദേശവും ആ കുട്ടിയ്ക്ക് ലഭിച്ചിരുന്നു. തനിക്ക് സമ്മാനിച്ച ആ പേരതൈ താൻ പ്രധാനമന്ത്രിക്ക് ജയലക്ഷ്മി മോളുടെ സമ്മാനമായി നൽകാമെന്ന സുരേഷ് ഗോപിയുടെ വാക്ക് സഫലമായ നിമിഷമാണിത്... !!! ഇന്നലെ കശ്മീരിൽ പാർലമെൻററി സമിതിയുടെ യോഗത്തിൽ പങ്കെടുക്കുവാനായുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ സുരേഷ് ഗോപിയെ തൻ്റെയടുത്ത് എത്താനായി പ്രധാനമന്ത്രി സ്നേഹപൂർവ്വം നേരിട്ട് ക്ഷണിക്കുകയായിരുന്നു.... !!!
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us