തമിഴ്‌നാട് ഡിഐജിയുടെ മരണം, ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നു : വെളിപ്പെടുത്തലുമായി ഗൺമാൻ

New Update

publive-image

ചെന്നൈ: തമിഴ്‌നാട് ഡിഐജിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗൺമാൻ. മാനസിക സംഘർഷം മൂലമാണ് വിജയഭാസ്‌കർ ജീവനൊടുക്കിയതെന്നാണ് രവിചന്ദ്രൻ വ്യക്തമാക്കുന്നത്.

Advertisment

പിസ്റ്റളും ബുള്ളറ്റുകളും ഇന്നലെ തന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് വിജയഭാസ്‌കർ ജീവനൊടുക്കിയത്.

ജനുവരി മുതൽ ഡിഐജി വിജയഭാസ്‌കർ ഉറക്കക്കുറവിന് വിജയഭാസ്‌കർ മരുന്ന് കഴിച്ചിരുന്നതായി ഗൺമാൻ രവിചന്ദ്രന്റെ മൊഴി നൽകിയിട്ടുണ്ട്.

പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. എന്നാൽ വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും ഇയാൾ മൊഴി നൽകയിട്ടുണ്ട്.

Advertisment