/sathyam/media/post_attachments/WtDc3E6uMn7QPsEGR71A.jpg)
പൂനെ: മഹാരാഷ്ട്രയില്‍ അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍. അമ്മക്ക് പ്രണയബന്ധമുള്ളതായി മകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുകയയാരുന്നു.
വാട്‌സ്ആപ്പില്‍ നിന്ന് അമ്മയുടെ കാമുകനെ കണ്ടെത്തി.തുടര്‍ന്ന് ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് 21കാരിയും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടുന്നതിനായി കൃത്യമായ പ്ലാന്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തയാറാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15ലക്ഷം രൂപ തട്ടാനായിരുന്നു യുവതിയുടെ ശ്രമം. ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6ലക്ഷം കൈമാറുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനില്‍നിന്ന് കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ് അറസ്റ്റിലായി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരളഴിയുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us