ഫോര്‍ഡ് ഇന്ത്യന്‍ ഉത്പാദനം അവസാനിപ്പിക്കുന്നു;രണ്ട് പ്ലാന്റുകൾ ഉടൻ നിർത്തും

New Update

publive-image

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യന്‍ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Advertisment

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. ജനറല്‍ മോട്ടോഴ്‌സ് 2017ല്‍ ഇന്ത്യയില്‍ വില്‍പ്പന നിർത്തിയിരുന്നു.കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തനഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 1948ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Advertisment