കേരളം മഹാരാഷ്ട്രയെ മാതൃകയാക്കണം" : ജോജോ തോമസ്

New Update

publive-image

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ കേരളം മഹാരാഷ്ട്രാ മോഡൽ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് ജനറൽ സെ
Advertisment
ക്രട്ടറി ജോജോ തോമസ് അവശ്യപ്പെട്ടു. കേരളം  പോലെ തീവ്രരോഗ വ്യാപനം ഉണ്ടായിരുന്ന ഒരു സംസ്ഥാനമായിരുന്നു മുമ്പ് മഹാരാഷ്ട്ര. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി കഴിഞ്ഞു.
മഹാരാഷ്ട്ര സംസ്ഥാനത്ത് രോഗവ്യാപനത്തെ പൂർണ്ണമായും നിയന്ത്രിച്ചു കൊണ്ടുവരുവാൻ   മഹാ വികാസ് അഗാഡി സർക്കാറിന് കഴിഞ്ഞു. ഇന്ന് മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കേരളത്തിൽ നിന്ന് തിരിച്ച് വരാനായി വളരെയേറെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
കേരള സർക്കാർ പ്രതിപക്ഷ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാകണം.  അശാസ്ത്രിയമായ തീരുമാനങ്ങങ്ങൾ സർക്കാർ സ്വികരിക്കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ട് കൂടി വരികയാണ്.  കോറോണയെ നിയന്ത്രിക്കുവാൻ കേരള സർക്കാർ ഫലപ്രധമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആരോപണം സത്യമെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തു  വരുന്ന രോഗബാധിതരുടേയും മരണത്തിൻ്റേയും കണക്കുകൾ. ഇപ്പോൾ 30000 ത്തോളം രോഗികൾ ദിവസവും ഉണ്ടാവുന്നുണ്ട്  നാല് ദിവസം കൊണ്ട് ഒര് ലക്ഷത്തിലേറെ രോഗികൾ ഉണ്ടാവുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
അതേ സമയം മഹാരാഷ്ടയിൽ പ്രതിദിന രോഗികളുടെ എണ്ണം 4000 ൽ താഴെയാണ്.
ഇടക്കാലത്ത് 66,000 ത്തിലേറെ രോഗികൾ ഉണ്ടായിരുന്നിടത്ത് നന്നാണ് 4000 ൽ താഴെ എത്തിയത് മഹാരാഷ്ടാസർക്കാറിന്റെ കൃത്യമായ ഇടപെടലാണ് ഇതിന് സഹായിച്ചത്.  മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ച കോവിഡ്  നിയന്ത്രങ്ങൾ പഠിക്കുവാൻ ഒരു വിദ്ധക്ത സംഘത്തെ അയക്കണം. കേരളത്തെ കോവിഡ് മുക്തമാക്കാറുള്ള കൃത്യമായ പദ്ധതി കേരളാ സർക്കാർ ആസൂത്രണം ചെയ്യണമെന്ന് ജോജോ തോമസ് ഓർമ്മപ്പെടുത്തി
Advertisment