Advertisment

അടുത്ത വർഷം ആദ്യം വീണ്ടും സർ‌വീസ് ആരംഭിക്കുന്ന ജെറ്റ് എയർവേസിന്റെ ആദ്യ പറക്കൽ ഡൽഹി - മുംബൈ റൂട്ടിൽ; ജെറ്റ് എയർവേസിന്റെ ആസ്ഥാനം ഡൽഹി, 2022 ഓ​ഗസ്റ്റ് പകുതിയോടെ വിദേശ സർവീസുകളും ആരംഭിക്കും

New Update

publive-image

Advertisment

ഡൽഹി: അടുത്ത വർഷം ആദ്യം വീണ്ടും സർ‌വീസ് ആരംഭിക്കുന്ന ജെറ്റ് എയർവേസിന്റെ ആദ്യ പറക്കൽ ഡൽഹി- മുംബൈ റൂട്ടിൽ. 2022 ഓ​ഗസ്റ്റ് പകുതിയോടെ വിദേശ സർവീസുകളും ആരംഭിക്കാനാണ് കമ്പനിയെ ഏറ്റെടുത്ത കാൽറോക്ക് ക്യാപിറ്റൽ-മുരാരി ലാൽ ജലാൻ കൺസോർഷ്യത്തിന്റെ പദ്ധതി.

ജെറ്റ് എയർവേസിന്റെ ആസ്ഥാനം ഡൽഹിയായിരിക്കും. 2019 ഏപ്രിലിലാണ് ക‌ടബാധ്യത മൂലം ജെറ്റ് എയർവേസ് വിമാനക്കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഈ വർഷം ആദ്യമാണ് യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം വിമാനക്കമ്പനിയെ ഏറ്റെടുത്തത്.

ഇവർ സംയുക്തമായി സമർപ്പിച്ച ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അം​ഗീകാരം നൽകിയതോടെയാണ് ജെറ്റ് എയർവേസിന് സർവീസ് പുന:രാരംഭിക്കാൻ വഴിയൊരുങ്ങിയത്. സർവീസ് ആരംഭിച്ച് മൂന്ന് വർഷത്തിനുളളിൽ 50 വിമാനങ്ങളും അഞ്ച് വർഷത്തിനകം മൊത്തം ശേഷി 100 വിമാനങ്ങളിലേക്കും ഉയർത്താനാണ് കൺസോർഷ്യത്തിന്റെ പദ്ധതി.

NEWS
Advertisment