New Update
സമൂഹമാധ്യമങ്ങളിൽ വൈറലായി മാഗി മിൽക്ക് ഷേക്ക്. മയൂർ സേജ്പാൽ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് മാഗി മിൽക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതോ ഒരു വിഡ്ഢി തയാറാക്കിയതാണ് ഇത്. ഇതുണ്ടാക്കിയവനെ ജീവനോടെ പിടിക്കണം- എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Advertisment
ക്രീം പാലിൽ മുക്കിയ സൂപ്പി മാഗി നൂഡിൽസ് ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരു ശപിക്കപ്പെട്ട ചിത്രം, ഇതുണ്ടാക്കിയവൻ ശരിക്കും രാക്ഷസനാണ്- എന്നാണ് ഇതുകണ്ട ഒരാളുടെ കമന്‍റ്. ഇതാദ്യമായല്ല മാഗിയിൽ പരീക്ഷണം നടത്തുന്നതും വൈറലാവുന്നതും. ഇതിന് മുൻപ് മാഗി ലഡുവും വൈറലായിരുന്നു.
I looked at this delicacy. Then sat down for 2 mins. Thinking about human evolution & our future as a species. pic.twitter.com/5iYSABqqFM
— Gabbbar (@GabbbarSingh) September 11, 2021