Advertisment

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ 13,000;ചികിത്സയിലുള്ളവരുടെ എണ്ണം 1,83,118

New Update

publive-image

Advertisment

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് പതിമൂവായിരത്തിലേക്കു താഴ്ന്നു. 231 ദിവസത്തിനിടെ ആദ്യമായാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുതുക്കിയ കണക്കുപ്രകാരം അവസാന ദിവസം 13,058 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 1,83,118 ആയി കുറഞ്ഞു. 227 ദിവസത്തിനിടെ ഇതാദ്യമായാണ് ആക്റ്റിവ് കേസുകൾ ഇത്രയും കുറയുന്നത്.

അവസാന ദിവസം 164 പേരുടെ മരണമാണ് കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 4,52,454 ആയിട്ടുണ്ട്. ഇതിൽ 1,39,816 മരണവും മഹാരാഷ്ട്രയിലാണ്. കർണാടകയിൽ 37,953, തമിഴ്നാട്ടിൽ 35,912, കേരളത്തിൽ 26,925, ഡൽഹിയിൽ 25,089, ഉത്തർപ്രദേശിൽ 22,898, പശ്ചിമ ബംഗാളിൽ 18,989 പേർ വീതം ഇതുവരെ മരിച്ചു. അവസാന ദിവസത്തെ മരണത്തിൽ അറുപതും കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 27 പേരുടെ മരണമാണ് വൈറസ് ബാധിച്ചെന്നു സ്ഥിരീകരിച്ചത്.

ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചത് 3.41 കോടിയോളം പേർക്കാണ്. ഇതിൽ 3.34 കോടിയിലേറെ പേർ രോഗമുക്തരായി. റിക്കവറി നിരക്ക് 98.14 ശതമാനം. മരണനിരക്ക് 1.33 ശതമാനത്തിൽ തുടരുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിവാര നിരക്ക് 1.36 ശതമാനം. 98.67 കോടി വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്തു വിതരണം ചെയ്തു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisment