'സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' ;സ്റ്റാലിന്‍റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ അപേക്ഷ

New Update

publive-image

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്‍റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാണ് മിക്ക മലയാളികളുടെയും ആവശ്യം. 'സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' എന്ന് തുടങ്ങിയ കമന്‍റുകളാണ് ഏറെയും. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ്ടാഗില്‍ ക്യാമ്പയിനും നടക്കുന്നുണ്ട്.

Advertisment

publive-image

ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 125 വര്‍ഷംപഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇനിയും മുന്‍പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്നു സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികളും സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Advertisment