ആമസോൺ പേ-യുടെ പുതിയ കാംപെയിൻ നിത്യജീവിതം അനായാസകരമാക്കുന്നതിൽ ഡിജിറ്റൽ പേമന്റുകളുടെ ശക്തി പ്രദർശിപ്പിക്കുന്നു

New Update

publive-image

ആമസോൺ പേ #AbHarDinHuaAasan ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു - ഈ പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ പേമന്റ്സിന്റെ സൌകര്യവും സുരക്ഷയും ഇന്ത്യയിലെന്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മേൽ ഇതിന്റെ സകാരാത്മക പ്രഭാവവും എടുത്തുകാണിക്കുന്ന ഒരു ഡിജിറ്റൽ-ലെഡ് കാംപെയിനാണിത്.

Advertisment

ഈ കാംപേൻ പണത്തിന്റെ ക്രമികവികാസവും തലമുറകളിലൂടെ ക്യാഷ് മുതൽ ഡിജിറ്റൽ വരെയുള്ള വിഭിന്ന ബിസിനസ് നടപടികളും ആഘോഷിക്കുന്ന ഒരു ഡിജിറ്റൽ ഫിലിം തുറന്നുകാട്ടുന്നു. ആമസോൺ പേ ആർക്കും, എവിടെയും പണം നൽകുന്നതിനു വേണ്ടി എപ്രകാരം അനായാസവും തത്ക്ഷണവും ഉപയോഗിക്കാൻ കഴിയുമെന്നുകൂടി അത് കാണിച്ചുതരുന്നു.

ഈ കാംപേനെപ്പറ്റി സംസാരിക്കവേ മഹേന്ദ്ര നെരൂർക്കർ (CEO & VP ആമസോൺ പേ ഇൻഡ്യ) പറയുന്നു -  “കഴിഞ്ഞ കുറെ വർഷങ്ങളായി, ഡിജിറ്റൽ പേമന്റ്സ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ആമസോൺ പേ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസ്സുകൾക്കും വിശ്വാസ്യയോഗ്യവും സൌകര്യപ്രദവും പ്രതിഫലം നൽകുന്നതുമായ പേമന്റ്സ് അനുഭവം ലഭ്യമാക്കുന്നതിനു വേണ്ടി നിരന്തരം പരിശ്രമിക്കുന്നു.

ഈ തത്പരകക്ഷികളുടെ നിത്യജീവിതം ഡിജിറ്റൽ പേമന്റ്സ് എങ്ങനെയാണ് ലളിതവത്കരിക്കുന്നത് എന്നു പ്രദർശിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമമാണ് #AbHarDinHuaAasan.  ഈ കാംപേൻ മുഖേന, ഞങ്ങൾ ഡിജിറ്റൽ പേമന്റ്സിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസബോധം കൂടുതൽ ശക്തിപ്പെടുത്തുന്നതും അതിന്റെ സ്വീകരിക്കൽ മുന്നോട്ടു നയിക്കുന്നതുമായ വിഭിന്ന വീക്ഷണങ്ങളും കഥകളുമാണ് ഒപ്പിയെടുത്തിരിക്കുന്നത്.”

ഈ കാംപേൻ ഫിലിം ഉപയോഗ സാഹചര്യങ്ങളുടെ ഒരു നിര പിടിച്ചെടുക്കുന്നു, അതായത് ആമസോൺ പേ മുഖേന പേമന്റ് നടത്തുന്നതിന്റെ സൌകര്യം പ്രദർശിപ്പിക്കുന്നതിനായി ഒരു മാര്‍ക്കറ്റില്‍  അല്ലെങ്കിൽ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക, റീചാർജ് ചെയ്യുകയും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുകയും ചെയ്യുക, ഡിലിവറി നടത്തുന്നവർക്ക് പണം നൽകുക, കൂടാതെ മറ്റു പലതും.

തെരുവു കച്ചവടക്കാരെപ്പോലുള്ള ചെറുകിട ബിസിനസ് ഉടമകളെ തടസരഹിതമായ ഡിജിറ്റൽ പേമന്റ് സ്വീകരിക്കാൻ ആരംഭിക്കുന്നതിന് ആമസോൺ പേ എപ്രകാരം പ്രാപ്തരാക്കിയിരിക്കുന്നു എന്നും ഇത് വിശദമാക്കുന്നു. അവസാനമായി, ക്ലേശരഹിതവും ആശ്രയയോഗ്യവുമായ പേമന്റ്സുമായി ബന്ധപ്പെട്ടിരിക്കുന്ന സന്തോഷം പ്രദർശിപ്പിക്കുക വഴി മൃദുതന്ത്രികളെയും അത് സ്പർശിക്കുന്നു.

ആമസോൺ പേ യൂട്ടിലിറ്റി ബില്ലുകളും റസ്റ്റാറന്റ് ബില്ലുകളും അടയ്ക്കുക, യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുക, പണം ട്രാൻസ്ഫർ ചെയ്യുക കൂടാതെ മറ്റു പലതും വരെ നീളുന്ന ഒരു നിര ഉപയോഗ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ക്ലേശരഹിതമായി ഷോപ് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ആമസോൺ പേ ലേറ്റർ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് & ആമസോൺ പേ യുപിഐ ഉൾപ്പെടെ വിഭിന്ന പേമന്റ് രീതികൾ ആമസോൺ പേയിൽ ഉപയോഗിക്കാൻ കഴിയും.

അവർക്ക് തങ്ങളുടെ ബജറ്റ് നീട്ടിവയ്ക്കാനും ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ബ്യൂട്ടി & ഫാഷൻ, യാത്രാ ടിക്കറ്റുകൾ, ഡിജിറ്റൽ ഗോൾഡ് കൂടാതെ മറ്റു പലതും പോലെയുള്ള വിഭാഗങ്ങളിൽ നിന്നുള്ള തങ്ങളുടെ പ്രിയങ്കര ഇനങ്ങൾ വാങ്ങുന്നതിനുമുള്ള വഴക്കവുമുണ്ട്.

Amazon
Advertisment