ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ് വേ വാജ്‌പേയിയുടെ പേരിലേക്ക് മാറ്റാൻ സാധ്യത

New Update

publive-image

ലക്നൌ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ് വേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലേക്ക് മാറ്റാൻ സാധ്യത.

Advertisment

നവംബർ 25 ന് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പേരുമാറ്റം നടക്കുക. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയക്കാർക്ക് ആദരവ് നൽകാനാണ് എക്‌സ്പ്രസ് വേയുടെ പേര് മാറ്റാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

എബി വാജ്‌പേയിയെ പാർട്ടിക്കപ്പുറം എല്ലാവരും ബഹുമാനിക്കുന്നു, എക്സ്പ്രസ് വേയുടെ പുനർനാമകരണം ഭാവിതലമുറയെ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത ബിജെപി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Advertisment