/sathyam/media/post_attachments/ghGhIsJtFe9dTOHIDiak.jpg)
ചെന്നൈ: മഴവെള്ളത്തില്‍ കാല്‍ നനയാതിരിക്കാന്‍ കസേരകളിലൂടെ നടന്ന് കാറിലേക്ക് കയറി തമിഴ്‌നാട് എംപി. വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ.) നേതാവായ തോല്‍ തിരുമാവളവനാണ് കാല്‍നനയാതെ കാറിലെത്താന്‍ കസേരയിലൂടെ നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ചിദംബരം മണ്ഡലത്തെയാണ് തിരുമാവളവന്‍ പ്രതിനിധീകരിക്കുന്നത്.